ആലപ്പുഴ: ആലപ്പുഴ നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹിയുമായിരുന്ന തോണ്ടൻകുളങ്ങര കൈയാച്ചപറമ്പിൽ വി.വാസുദേവൻ(75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചാത്തനാട് മുനിസിപ്പൽ ശ്മശാനത്തിൽ . ഭാര്യ : കമലമ്മ (റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ്, മെഡിക്കൽ കോളേജ്) മക്കൾ :വിഷ്ണു(സിൻഡിക്കേറ്റ് ബാങ്ക്,അമ്പലപ്പുഴ), ലക്ഷ്മി, മരുമക്കൾ ശ്രീഷ്മ, അനീഷ്.