ആലപ്പുഴ :ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.സി.നടേശൻ അനുസ്മരണം ആലപ്പുഴയിൽ നാളെ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ജൂവൽ ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. എ.എം.ആരിഫ് എം.പി., ഷാനിമോൾ ഉസ്മാൻ എം.എൽ.എ, എ.എ.ഷുക്കൂർ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ ജെ.തോപ്പിൽ, ട്രഷറർ പി.വി.തോമസ് എന്നിവർ പങ്കെടുത്തു.