മാരാരിക്കുളം: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു കടൽതീരത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചെത്തി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ മാലിന്യസംഭരണി സ്ഥാപിച്ചു.
അവധി ദിവസങ്ങളിലും മറ്റും ധാരാളം സന്ദർശകർ എത്തുന്ന ചെത്തി കടലോരത്ത് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെടുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കും എന്ന ആശങ്കയാണ് വാട്സാപ്പ് കുട്ടായ്മയെ പ്രേരിപ്പിച്ചത്. ഇവിടെ സി.സി ടി.വി കാറമറ ഉടൻ സ്ഥാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഹരിതമിഷൻ ജില്ല കോ-ഓർഡിനറ്റർ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ പി.ജെ. ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സരുൺ റോയി സ്വാഗതം പറഞ്ഞു. ജസ്റ്റിൻ പുത്തൻപുരക്കൽ, റോബർട്ട് സ്റ്റീഫൻ, സാലിച്ചൻ തോട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു.