ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബസംഗമം ഇന്ന് വൈകിട്ട് 7.30 ന് ആലപ്പുഴ സൗത്ത്‌ പൊലീസ് സ്റ്റേഷന് പടിഞ്ഞാറുവശം രവികരുണാകരൻ റോട്ടറിഹാളിൽ നടക്കും. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. ക്ലബ്പ്രസിഡന്റ്‌ ചെറിയാൻ അധ്യക്ഷതവഹിക്കും. ജോർജ്‌ തോമസ് സ്വാഗതവും ജോൺകുര്യൻ നന്ദിയും പറയും. മുഖ്യാതിഥിയെ കുമാരസ്വാമിപിള്ള സദസ്സിനു പരിചയപ്പെടുത്തും