അമ്പലപ്പുഴ: സി.ആർ.പി.എഫ് പെൻഷണേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 13ന് ഡൽഹി ജന്തർമന്ദിറിൽ നടക്കുന്ന അർദ്ധസൈനിക പ്രതിഷേധ സമരത്തിനു മുന്നോടിയായി ജില്ലാ ജനറൽ ബോഡിയോഗം നാളെ രാവിലെ 10.30 ന് അമ്പലപ്പുഴ 1632 ാം നമ്പർ എൻ.എസ്.എസ് കരയോഗ ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് ടി.എൻ.വി.കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥന ജനറൽ സെക്രട്ടറി ജോർജ് സി.വി. ഉദ്ഘാടനം ചെയ്യും. .