ചാരുംമൂട്: കണ്ണനാകുഴി സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനം നാളെ രാവിലെ 9.30 ന് വേടരപ്ലാവ് എൽ.പി.എസിനു സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുമെന്ന് ബാങ്ക് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. വേടര പ്ലാവിലും, കണ്ണനാകുഴിയിലുമായാണ് രണ്ട് വീടുകൾ ബാങ്ക് നിർമ്മിച്ചത്. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കെ.വി.ദിവാകരൻ, സെക്രട്ടറി എൻ.ശ്യാമള, ബോർഡംഗങ്ങളായ ബി.തുളസീദാസ്‌,കെ.എസ്. ഗീവർഗ്ഗീസ്, കെ.എം.ഷൗക്കത്തലി, ബ്രാഞ്ച് മാനേജർ എ.വിജയൻ എന്നിവർ പങ്കെടുത്തു.