ചേർത്തല :കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി ദേവഹിതം അറിയാൻ പള്ളിപ്രശ്നം നടത്തി. ശശിധരൻ പരുത്യംപള്ളിയുടെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തിൽ ദേവ പ്രശ്നം നടന്നത്. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ,എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ,ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,ഖജാൻജി കെ.കെ.മഹേശൻ,സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,ദേവസ്വം-സ്കൂൾ കമ്മിറ്റി അംഗങ്ങളായ സി.എസ്.സ്വാമിനാഥൻ ചള്ളിയിൽ,പി.സി.വാവക്കുഞ്ഞ്,പി.ജി.പവിത്രൻ,കെ.വി.കമലാസനൻ,എം.പീതാംബരൻ,ജയപ്രകാശപണിക്കർ,പി.പ്രകാശൻ, പി.ശിവാനന്ദൻ,കെ.വി.വിജയൻ, തുടങ്ങിയവർ പങ്കെടുത്തു.2020 ഫെബ്രുവരി ഒന്നിന് കൊടിയേറി 21ന് കൂട്ടക്കള മഹോത്സത്തോടെയാണ് ഉത്സവം സമാപിക്കുന്നത്.