ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ പന്ത്രണ്ടുനാൾ നീണ്ടു നിന്ന വൃശ്ചികോത്സവം പൂരക്കാഴ്ചയോടെ സമാപിച്ചു.
ആയിരക്കണക്കിന് ഭക്തരാണ് പന്ത്രണ്ടു വിളക്കിന് എത്തിച്ചേർന്നത്.
സമാപന സമ്മേളനം കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി.ആർ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ദേവസ്വം ബോർഡ് മുൻ അംഗം
കെ.രാഘവൻ, കെ.കെ.അനൂപ്, കെ. മനോഹരൻ, വി.വിനോദ്, മനോജ്.സി.ശേഖർ ക്ഷേത്ര ഭാരവാഹികളായ ജി.ഗോപൻ, എം.അശോകൻ, ആർ. ദീപേഷ്കുമാർ, ഗോകുൽ പടനിലം, പി.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.