ചാരുംമൂട്: തിരുവനന്തപുരത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചാരുംമൂട്ടിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം.
റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇന്നലെ രാത്രി 7.30 ഓടെയാണ് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ചാരുമൂട് ജംഗ്ഷനിൽ പ്രകടനം നടത്തിയത്. കെ.പി.റോഡിൽ പ്രവർത്തകർ കുത്തിയിരുന്നതോടെ ഗതാഗതം തടസപ്പെട്ടു.ഇതോടെ നൂറനാട് എസ്.ഐ വി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയ്യാറായില്ല. തുടർന്നാണ് കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പത്തിശേരിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷൈജു ജി.ശാമുവേൽ, ചുനക്കര ഗ്രാമ പഞ്ചായത്തംഗം ഷറഫുദീൻ എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്. കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി.വേണു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മനു ഫിലിപ്പ്, പി.ബി.അബു, അംജിത്ഖാൻ, റമീസ്, അസീം, ഷംജിത്, എസ്.സാദിഖ്, ശ്രീകുമാർ അളകനന്ദ, പി.എം.ഷെരീഫ്, ശ്രീജിത്ത് ധനലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.