ചാരുംമൂട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര നിയോജക മണ്ഡലം കൺവെൻഷനും ഭാരവാഹി തിരഞ്ഞെടുപ്പും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.സലാമത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരികളായ മുസ്തഫ റാവുത്തർ, എബ്രഹാം പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ യു.സി. ഷാജി, ആർ.സുഭാഷ്, ജില്ലാ സെക്രട്ടറി എം.ഷെറഫുദ്ദീൻ, നിയോജക മണ്ഡലം ട്രഷറർ ഗീവർഗ്ഗീസ് നൈനാൻ, ചാരുംമൂട് യൂണിറ്റ് ജന.സെക്രട്ടറി ഗിരീഷ് അമ്മ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജിത് കണ്ടിയൂർ സ്വാഗതവും സെക്രട്ടറി ബാബു സരസ്വതി നന്ദിയും പറഞ്ഞു.