അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിൽ തനതു ഫണ്ടിലുൾപ്പെടുത്തി കളിസ്ഥലം നിർമ്മിക്കാൻ പദ്ധതി തയ്യാറായി. പഞ്ചായത്തു പരിധിയിൽ റോഡ് സൗകര്യമുള്ളതും 80 സെന്റ് എങ്കിലും വിസ്തീർണ്ണമുള്ള കരഭൂമിയാണ് ഇതിനായി പഞ്ചായത്ത് വാങ്ങുന്നത്. താല്പര്യമുള്ള ഭൂവുടമകൾ വസ്തുവിന് ഒരു സെന്റിന് ലഭിക്കേണ്ട വില രേഖപ്പെടുത്തിയ താല്പര്യപത്രത്തോടൊപ്പം ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.