ചേർത്തല:സോഷ്യൽ മീഡിയയിലൂടെ മാത്രം ഇടപെട്ട് കയർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന നയമാണ് കയർമന്ത്റി തോമസ് ഐസക്ക് സ്വീകരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്.അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളിലെ എ.ഐ.ടി.യു.സി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ മായിത്തറ കയർ ഷിപ്പേഴ്‌സ് കൗൺസിൽ ആഫിസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഞ്ചലോസ്.യു.ഡി.എഫ് ഭരണകാലത്തേക്കാളും പരിതാപകരമായ അവസ്ഥയിലാണ് ഇന്ന് കയർ മേഖല . 2002 ൽ ഇല്ലാതാക്കിയ ഡിപ്പോ സമ്പ്രദായം തിരിച്ചു വന്നതാണ് കയർ മേഖലയിലെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്നും ആഞ്ചലോസ് പറഞ്ഞു.പി.വി. സത്യനേശൻ അദ്ധ്യക്ഷതവഹിച്ചു.എ.ശിവരാജൻ,എസ്.പ്രകാശൻ, എൻ.എസ്. ശിവപ്രസാദ്,എം.സി.സിദ്ധാർത്ഥൻ,എൻ.പി.കമലാധരൻ,എം.ഡി.സുധാകരൻ,കെ.വി. പുഷ്‌ക്കരൻ എന്നിവർ സംസാരിച്ചു.