photo

ചേർത്തല:വി.എൻ.എസ്.എസ് എസ്.എൻ.ട്രസ്​റ്റ് സെൻട്രൽ സ്‌കൂളിൽ നടന്ന ശാസ്ത്ര പ്രദർശനം വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബി.വത്സ ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥിയും ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ യുവ ശാസ്ത്രജ്ഞയുമായ എച്ച്.ശ്രീജയെ ചടങ്ങിൽ ആദരിച്ചു..പ്രിൻസിപ്പൽ സൂസൻ തോമസ്,സ്‌പെഷ്യൽ ഓഫീസർ പ്രൊഫ.എൻ.കെ.സോമൻ,അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.