കായംകുളം: ലഹരിമുക്ത ഭാരതം എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 6 മുതൽ 11 വരെ സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര നടത്തും.

അരൂരിൽ നിന്ന് ആരംഭിച്ച് കായംകുളത്ത് സമാപിക്കും. സ്വാഗതസംഘം രൂപീകരണയോഗം നാളെ രാവിലെ 10.30ന് ഡി.സി.സി ഓഫീസിൽ യോഗം ചേരും. ജില്ലാപ്രസിഡന്റ് സാദത്ത് ഹമീദ് അദ്ധ്യക്ഷത വഹിക്കും.

ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, വി.സി.കബീർ, സി.കെ.വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.