കായംകുളം: കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ പോക്സോ നിയമങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ"കുഞ്ഞേ നിനക്കായി" വിഷ്വൽപ്രോഗ്രാം കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലുകുളങ്ങര ജംഗ്ഷൻ, മുതുകുളം എച്ച്എസ് ജംഗ്ഷൻ, ചൂളത്തെരുവ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നടത്തി.
കനകക്കുന്ന് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകാന്ത് എസ് നായർ ഉദ്ഘാടനം നിർവഹിച്ചു. സി.ആർ.ഒ.എസ്.ശ്യാംകുമാർ,അസി.സബ് ഇൻസ്പെക്ടർമാരായ ഇ.നിസാറുദ്ദീൻ, എബി എം.എസ്, പി.ആർ.ഒ.ഷിബു എസ്., സിവിൽ പൊലീസ് ഓഫീസർമാരായ സുനീഷ്,അനീസ്,ജനമൈത്രി സമിതി അംഗങ്ങളായ ബ്രഷ്നേവ്, വി അനിൽബോസ്,കെ.ആർ.രാജേഷ്,സുഭാഷ് എന്നിവർ നേതൃത്വം നൽകി.