ആലപ്പുഴ: ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ച ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. നഗരസഭ ഭരണാധികാരികളുടെ അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും എതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണനും പാർലമെന്ററി പാർട്ടി സെക്രട്ടറി വി.എൻ.വിജയകുമാറും അറിയിച്ചു.