ambala

അമ്പലപ്പുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നിയോജക മണ്ഡലം വാർഷിക സമ്മേളനം ഡി.സി.സി അദ്ധ്യക്ഷൻ എം.ലിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. കമലോത്ഭവൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.പ്രഭുകുമാർ നവാഗതരെ ആദരിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.കുമാരദാസ് മുഖ്യ പ്രഭാഷണം നടത്തി. ,നിയോജക മണ്ഡലം സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം യു.എം. കബീർ, ,ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാജി പാണ്ഡവത്ത്, സംസ്ഥാന സമിതിയംഗം ബി.ഹരിഹരൻ നായർ, നിയോജക മണ്ഡലം ഖജാൻജി റ്റി.ഡി. ബാബു, ബി.സുലേഖ , ആദംകുട്ടി മാക്കിയിൽ, സി.കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.