വളളികുന്നം: വള്ളികുന്നം നാട്ടുപച്ച കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള നാടക മേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് 6.30ന് നാടക രചയിതാവ് അഡ്വ.മണിലാൽ ഉദ്ഘാടനം നിർവ്വഹിക്കും. പ്രസിഡന്റ് കെ.പി ശാന്തി ലാൽ അദ്ധ്യക്ഷത വഹിക്കും. കവി മുരുകൻ കാട്ടാക്കട കൽവിളക്ക് തെളിയിക്കും. 7.30 ന് നാടകം അച്ഛൻ.