ആലപ്പുഴ: ഉപജില്ല സംസ്കൃത അക്കാഡമിക് കൗൺസിലിന്റെ നേതൃത്വത്തിൽ വാടയ്ക്കൽ ടി.കെ.എം.എം യു.പി സ്കൂളിൽ നടന്ന ഏകദിന സംസ്കൃത ശില്പശാല സ്കൂൾ മാനേജർ എം.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എ.ഇ.ഒ പി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. റിട്ട. പ്രൊഫ. രാമരാജ വർമ്മ മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ ബി.പി.ഒ ജിഷ, അദ്ധ്യാപിക പി. ഗീത എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക പി.കെ. ശ്രീദേവി സ്വാഗതവും അക്കാഡമിക് കൗൺസിൽ സെക്രട്ടറി ഡോ. എസ്. ജിൻസിമോൾ നന്ദിയും പറഞ്ഞു.