ഹരിപ്പാട് : കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയുടെ ആത്മഹത്യക്കിടയാക്കിയ മരുന്നു തട്ടിപ്പ്‌ കേസിലെ പ്രതികളെ പിടികൂടാത്തതിൽ ബി എം എസ് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി. ഗോപകുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്. സന്തോഷ്‌ അദ്ധ്യക്ഷനായി,മേഖല സെക്രട്ടറി ഡി. അനിൽകുമാർ,ജോയിന്റ് സെക്രട്ടറി പി. ദിനുമോൻ,വി. വിനു,ഡി. ബിജു എന്നിവർ സംസാരിച്ചു