ഹരിപ്പാട് : മൃഗസംരക്ഷണ വകുപ്പിന്റെയും ഓണാട്ടുകര വികസന ഏജൻസിയുടെയും ആഭിമുഖ്യത്തിൽ ഓണാട്ടുകര മാതൃക മാംസോത്പാദന പദ്ധതിയുടെ ഭാഗമായി കർഷക പരിശീലന പരിപാടി ഹരിപ്പാട് വെറ്ററിനറി പോളിക്ലിനിക് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു .ഓണാട്ടുകര വികസന ഏജൻസി ചീഫ് ഡെവലപ്മെന്റ് ആഫീസർ പി.എസ്. സോമൻ അധ്യക്ഷത വഹിച്ചു. ഓണാട്ടുകര വികസന സമിതി പ്രതിനിധി വിനോദ് ഉമ്മന്നൂർ സംസാരിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.സുരേഷ് കുമാർ സ്വാഗതവും ഡോ.അൻസാർ മുഹമ്മദ് നന്ദിയും പറഞ്ഞു .കായംകുളം സീനിയർ വെറ്ററിനറി സർജനും പദ്ധതി കോർഡിനേറ്ററുമായ ഡോ.ഡി.ബീന ക്ലാസ്സ് നയിച്ചു.