ഹരിപ്പാട്: സ്വത്ത് തർക്കത്തെത്തുടർന്ന് സഹോദരൻ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ വീട്ടമ്മ അബോധാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് പിലാപ്പുഴ തെക്ക് വിഷ്ണുഭവനത്തിൽ റിട്ട.സൈനികൻ ഹരിക്കുട്ടന്റെ ഭാര്യ ഗിരിജയാണ് (49) ആലപ്പുഴ മെഡി. ആശുപത്രിയിൽ ഇന്നലെ രാവിലെ 7ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹോദരൻ ശ്രീജിത്ത് (മണിക്കുട്ടൻ-53) റിമാൻഡിലാണ്.
കഴിഞ്ഞ ഒക്ടോബർ 6ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഗിരിജയുടെ വീടിനു സമീപത്തെ കുടുംബവീട്ടിലാണ് ശ്രീജിത്ത് താമസിക്കുന്നത്. ഗിരിജ ജോലിക്കാർക്കൊപ്പം പറമ്പ് വൃത്തിയാക്കുന്നിടത്തേക്ക് എത്തിയ ശ്രീജിത്ത് വഴക്കുണ്ടാക്കുകയും ജോലിക്കാർ ഉപയോഗിച്ചുകൊണ്ടിരുന്ന മൺവെട്ടി പിടിച്ചുവാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ബോധം മറഞ്ഞു വീണ ഗിരിജയെ ജോലിക്കാർ ചേർന്ന് ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡി. ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ: വിഷ്ണു, രാഖി. മതാവ്: സരസമ്മ