ഹരിപ്പാട് : യുവ കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഹരിപ്പാട് ഡാണാപ്പടി പാലക്കുളങ്ങര മഠത്തിൽ വി.വാണി വിജിത്തിനെ ഐക്യ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അനിൽ.ബി.കളത്തിൽ അദ്ധ്യക്ഷനായി. ഐക്യ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എസ്.എസ്. ജോളി, ജില്ലാ പ്രസിഡന്റ് പി.എൻ. നെടുവേലി ,ഡി. രാജഗോപാൽ, ആർ. മോഹനൻ, എം. കൃഷ്ണകുമാർ, സോമനാഥ്, ആർ. ഉണ്ണിപ്രസാദ്, ഗോപി, ശശി എന്നിവർ സംസാരിച്ചു