ഹരിപ്പാട് : ജനസേവനം മുൻനിർത്തി കെ.എസ്.ആർ.ടി.സിയെ സർക്കാർ ഡിപ്പാർട്ട്‌മെന്റാക്കി സംരക്ഷിക്കണമെന്ന് കെ.എസ്.റ്റി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് ഭീമഹർജി സമർപ്പിക്കുന്നതിലേക്കുള്ള ഒപ്പ് ശേഖരണം രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി വിഭാഗ് പ്രചാർ പ്രമുഖ് ജെ .മഹാദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജി.എം അരുൺകുമാർ, എസ്.ശിവപ്രസാദ്, ആർ.മനോജ്, ഡി.അനിൽകുമാർ എന്നിവർ സംസാരിച്ചു.