ഹരിപ്പാട്: ലോകഭിന്നശേഷി ദിനമായ 3 ന് സബർമതി സെപ്ഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ 'സ്‌നേഹയാനം' യാത്ര നടത്തും. വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പരിചയപ്പെടുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. താലൂക്ക് ഓഫീസ്, പോസ്റ്റോഫീസ്, ഫെഡറൽ ബാങ്ക് ഹരിപ്പാട് ശാഖ, പള്ളിപ്പാട് ഹോളി എഞ്ചൽസ് സ്‌കൂൾ എന്നിവ കുട്ടികൾ സന്ദർശിക്കുമെന്ന് സബർമതി ചെയർമാൻ ജോൺതോമസ് അറിയിച്ചു. സ്‌നേഹയാനം പരിപാടി തഹസിൽദാർ കെ.ബി.ശശി ഉദ്ഘാടനം ചെയ്യും. സബർമതി വൈസ് ചെയർമാൻ ഡി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിക്കും.