ചേർത്തല: കൊക്കോതമംഗലം വില്ലേജ് ഓഫീസ് ജീവനക്കാരൻ ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കണ്ണങ്കാട്ട് നികർത്തിൽ ശംഭുവിനെ (23) കരമടയ്ക്കാൻ എത്തിയയാൾ മർദ്ദിച്ചെന്നു പരാതി. പരിക്കേറ്റ ശംഭു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കരമടയ്ക്കാനെത്തിയ ആളോട് മുൻ പ്രമാണം ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണമായതെന്ന് ചേർത്തല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.