ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യുണിയൻ വനിതാസംഘം അഡ്ഹോക് കമ്മിറ്റി ഭാരവാഹികളായി ശാന്തമ്മ (ചെയർപേഴ്സൺ), ശ്രീജാ രാജേഷ് (വൈസ് ചെയർപേഴ്സൺ), സിമ്മി ജിജി (കൺവീനർ),രാജലക്ഷ്മി ഓമനക്കുട്ടൻ, സിന്ധു മഹേശൻ,വിജയമ്മ രാജൻ,വിമലാ പ്രസന്നൻ,വത്സലാരാജേന്ദ്രൻ, സുചി സന്തോഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ യൂണിയൻ ചെയർമാൻ ജെ .സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ.പി .സുപ്രമോദം സ്വാഗത പറഞ്ഞു. വൈസ് ചെയർമാൻ എൻ.മോഹൻ ദാസ് ,ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് ,അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം വി.പി.സുജീന്ദ്ര ബാബു എന്നിവർ സംസാരിച്ചു.