ആലപ്പുഴ: പൊലീസ് കൺട്രോൾ റൂം ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ മൂലം, വിനോദ സഞ്ചാരിയുടെ നഷ്ടപ്പെട്ട ബാഗ് തിരികെക്കിട്ടി.
70 വയസുള്ള, പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശിയായ അസിത് കുമാർ സാഹയുടെ എ.ടി.എം, പാൻ, ഐഡി കാർഡുകൾ എന്നിവയും 4000 രൂപയുമടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 24ന് രാത്രി 8.30ന് ആലപ്പുഴ കൺട്രോൾ റൂം എസ്.ഐ സുനിലിനാണ് പരാതി നൽകിയത്. ഉടൻ തന്നെ എസ്.ഐ വയർലസ് മുഖാന്തിരം സന്ദേശം കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാഗ് കണ്ടെത്തിയത്.