അമ്പലപ്പുഴ : ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ പിന്നാലെ അമിതവേഗതയിൽ എത്തിയ കാറിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കോയിപറമ്പ് വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ കനകമ്മയ്ക്കാണ് (69) പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെ ദേശീയപാതയിൽ നീർക്കുന്നം ഇജാബ ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിന് വേണ്ടി അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.