മാവേലിക്കര- ശക്തമായ മഴയിലും കാറ്റിലും മരം ഒടിഞ്ഞു റോഡിൽ വീണു. പന്തളം റോഡിൽ കൊച്ചാലുംമൂട് പമ്പിനു സമീപം ഇന്നലെ രാത്രി 7.45നായിരുന്നു റോഡരികിൽ നിന്ന പാലയുടെ ശിഖരം ഒടിഞ്ഞു വീണത്. മാവേലിക്കരയിൽ നിന്നു അഗ്നിശമനസേന എത്തിയാണു ശിഖരം മുറിച്ചു നീക്കിയത്.