ചേർത്തല:വില്പനയ്ക്ക് എത്തിച്ച മൂന്നരക്കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി.കൊച്ചി പള്ളുരുത്തി കായംകുളം വീട്ടിൽ റാഫിഖ് സഹീർ (25) ആണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കാനാകാത്തതിനാൽ അരൂക്കുറ്റിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ഇയാളെ രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയതെന്ന് എക്‌സൈസ് സി.ഐ വി.സി.ബൈജു പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രിവന്റീവ് ഓഫിസർമാരായ എ.വി.ബിജു, ജി. ജയകുമാർ
എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.