കായംകുളം: രാജ്യരക്ഷയും ജനാധിപത്യവും കാത്തു സൂക്ഷിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ യോജിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നു സി.പി.ഐ .സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിന്റ 100 വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധം കൈയിലേന്തി സ്വതന്ത്രമായ ആശയത്തിനു വേണ്ടി പോരാടിയ മാവോയിസ്റ്റുകൾ ജനാധിപത്യത്തിന്റെ വഴിയാണ് ശരിയെന്ന് തീരുമാനിച്ചു തിരിച്ചു വരുമ്പോൾ അവരെ സഹന പാതയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും കാനം പറഞ്ഞു. തോപ്പിൽ ഭാസി ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ സുകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു.