മണ്ണഞ്ചേരി :കോളേജ് മതിലിനുള്ളിൽ കടന്ന് വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പരുത്തിയിൽ ജയ്സണെയാണ് (ബിനുക്കുട്ടൻ - 24) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊള്ളേത്തൈ പള്ളോട്ടിക്ക് സമീപത്തെ കോളജിലെ വിദ്യാർത്ഥി ജോർജ് ബ്രൂണോയെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഒരു മാസം മുമ്പായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇന്നലെ നാട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.