ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം വർദ്ധിച്ചതോടെ സന്ദർശകരുടെ സുരക്ഷയ്ക്കായി താജ് മഹലിന്റെ കവാടങ്ങളിൽ രണ്ട് വായു ശുദ്ധീകരണ ഉപകരണങ്ങൾ ഘടിപ്പിച്ചു.
വായു മലിനീകരണം കാരണം സന്ദർശകർക്ക് ആരോഗ്യ സംബന്ധമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ഇക്കാരണത്താൽ സന്ദർശകർ കുറയുന്നതായും അധികൃതർ സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ ഇവിടെ എയർ പ്യൂരിഫയർ സ്ഥാപിക്കാൻ തീരുമാനിച്ചത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ദിനം പ്രതി താജ്മഹൽ സന്ദർശിക്കുന്നവരുടെ ആരോഗ്യ സുരക്ഷയെ കരുതിയുമാണ് എയർ പ്യൂരിഫയർ സ്ഥാപിച്ചതെന്ന് ആഗ്ര മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഉത്തർപ്രദേശ് ഉൾപ്പെടെ ഡൽഹി, ബിഹാർ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്.