ന്യൂഡൽഹി: രാജ്യത്തെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ തമിഴ്നാട്ടിൽ. രണ്ടാം സ്ഥാനം മദ്ധ്യപ്രദേശിനും മൂന്നാം സ്ഥാനം കർണാടകയ്ക്കും. നാലാമത് കേരളവും. അഞ്ചാമത് മഹാരാഷ്ട്രയും. . 2016ലെ റോഡപകടങ്ങൾ വിലയിരുത്തിയാണ് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോ റിപ്പോർട്ട് പുറത്തിറക്കിയത്.
അതേസമയം റോഡപകട മരണനിരക്ക് കേരളത്തിൽ കുറവാണ്. 39420 അപകടങ്ങളിലായി 4287 പേരാണ് മരിച്ചത്. 44108 പേർക്ക് പരിക്കേറ്റു. 2016ൽ 4.73 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്തുണ്ടായത്. 1.51 ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത് 2015ൽ 4.64 ലക്ഷമായിരുന്നു. അപകടം. ജീവൻ നഷ്ടമായത്. 1.48 ലക്ഷം പേർക്ക്. .മെട്രോ നഗരങ്ങളിൽ ചെന്നൈ, ഡൽഹി, ബംഗളുരു എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ.
പ്രധാന കാരണം - അമിതവേഗത. (49.5ശതമാനം)
അപകടത്തിൽപ്പെട്ടത് കൂടുതൽ - ഇരുചക്രവാഹന യാത്രക്കാർ.(25.1) രണ്ടാമത് ട്രക്ക്, ലോറി.(19)
റോഡപകടങ്ങൾ ( 2016):
തമിഴ്നാട് - 71431,മദ്ധ്യപ്രദേശ് -51944,കർണാടക - 44436,കേരളം-39420, മഹാരാഷ്ട്ര- 37886
കേരളത്തിലെ
നഗരങ്ങളിലെ മരണം: ( 2016):
കൊല്ലം - 207,തിരുവനന്തപുരം - 180,കൊച്ചി - 169,കോഴിക്കോട് 145,തൃശ്ശൂർ 128,മലപ്പുറം 108,കണ്ണൂർ 52