നീതിക്ഷേത്രം പതിറ്റാണ്ടുകൾ പഴക്കമുള്ള കേസ് രമ്യമായി പരിഹരിച്ചിരിക്കുന്നു. വിധിയോടുള്ള പ്രതികരണം സമാധാനത്തോടെയുള്ള സഹവർത്തിത്വത്തിന് തെളിവ്.ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം അയോദ്ധ്യവിധിയിലൂടെ കൂടുതൽ ഊട്ടി ഉറപ്പിക്കാനാകും.

വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമഭക്തനോ റഹിം ഭക്തനോ ആകട്ടെ, രാജ്യഭക്തി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം. സമാധാനവും ഐക്യവും നിലനിൽക്കട്ടെ.

നരേന്ദ്ര മോദി, പ്രധാനമന്ത്രി

രാമ ജന്മഭൂമി വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉൾപ്പെട്ടവർ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണം.

അമിത് ഷാ, ആഭ്യന്തര മന്ത്രി

വിധിയെ രാജ്യത്തെ എല്ലാ വിഭാഗങ്ങളും ബഹുമാനിക്കണം. നൂറ്റാണ്ടുകൾ പഴക്കുമുള്ള നമ്മുടെ പരസ്പര സഹകരണവും സാഹോദര്യവും നമ്മൾ കാത്തു സൂക്ഷിക്കണം.പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി

വിധിയെ അംഗീകരിക്കണം. പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും പാരമ്പര്യം രാജ്യം ഉയർത്തിപ്പിടിക്കണം.

രാഹുൽ ഗാന്ധി,കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ

സുപ്രീംകോടതി വിധിയെ മാനിക്കുന്നു.മതേതരവും സാഹോദര്യവും സമാധാനവും സന്തോഷവും രാജ്യത്ത് നിലനിൽക്കട്ടെ.

രൺദീപ് സുർജേവാല , കോൺഗ്രസ് വക്താവ്

ചരിത്രത്തിലെ നാഴികകല്ല്.സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും ജനങ്ങൾ സമാധാനവും ഐക്യവും കാത്തു സൂക്ഷിക്കണം.

രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി

വിധിയെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. വിലപിടിപ്പുള്ള കല്ലുകൾ കൊണ്ട് ലോകാത്ഭുതങ്ങളെ വെല്ലുന്ന ക്ഷേത്രം അയോദ്ധ്യയിൽ പണിയും.

ഹിന്ദു മഹാ സഭാ

പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അദ്വാനിയുടെ പാദങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു . അന്തരിച്ച വി.എച്ച്.പി നേതാവ് അശോക് സിംഘാളിനെയും.

ഉമാ ഭാരതി, കേന്ദ്രമന്ത്രി

സുപ്രീംകോടതിയുടേത് ചരിത്രവിധി. മുസ്ലീങ്ങൾക്ക് പകരം ഭൂമി നൽകാനുള്ള തീരുമാനം സ്വാഗതാർഹം.പള്ളി പണിയാൻ ഹിന്ദു സഹോദരങ്ങൾ സഹായിക്കണം.

ബാബാ രാംദേവ്‌

വിധിയിൽ തൃപത്‌നല്ല.അഞ്ചേക്കർ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കർ ഭൂമിയന്ന വാഗ്ദാനം നമ്മൾ നിരസിക്കണം . സുപ്രീം കോടതി പരമോന്നതമാണ്. എന്നാൽ സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ല. നമുക്ക് ഭരണഘടനയിൽ പൂർണവിശ്വാസമുണ്ട്. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു.

അസാദുദ്ദീൻ ഒവൈസി

എ.ഐ.എം.ഐ.എം നേതാവ്