ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ നിലവിലുള്ള ആരാധനാലയങ്ങൾ അതേപടി നിലനിറുത്താൻ വ്യവസ്ഥ ചെയ്യുന്ന 1991ലെ ആരാധനാലയ നിയമം നടപ്പാക്കണമെന്നും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് നേരെ നടത്തുന്ന കടന്നു കയറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. അയോദ്ധ്യ വിധിയിലാണ് കോടതി ഇക്കാര്യം പരാമർശിക്കുന്നത്. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് മേൽ നിയമപരമായി അവകാശവാദമുന്നയിക്കുന്നത് തടയാൻ
1991ലെ ഈ നിയമം സുപ്രധാനമാണെന്ന് സുപ്രിംകോടതി വിധിയിൽ പലയിടത്തും പറയുന്നുണ്ട്. ജനങ്ങൾ നിയമം കയ്യിലെടുത്ത് ബലമായി ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചരിത്രം വരുത്തിയ പിഴവുകൾ നിയമം ലംഘിച്ച് തിരുത്താൻ ജനങ്ങൾക്ക് അധികാരമില്ല. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മൂല്യങ്ങൾ അനുസരിച്ച് എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കാൻ നിയമത്തിന് 1991ലെ നിയമത്തിന് കഴിയുമെന്നും
വിധി ന്യായത്തിൽ പറയുന്നു.