ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്കഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രമുഖ ഹിന്ദു,മുസ്‌ലിം മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ധി ചില ദേശവിരുദ്ധ ശക്തികൾ മുതലെടുക്കാൻ ശ്രമിക്കുമെന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതി വിധി ബഹുമാനിക്കുന്നു.രാജ്യത്തെ പൗരന്മാർ വിധി അംഗീകരിക്കണം. സമാധാനവും ഐക്യവും ഉറപ്പാക്കാൻ കേന്ദ്രസർക്കാരെടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും നേതാക്കൾ പൂർണ പിന്തുണ അറിയിച്ചു. സമാധാനവും ശാന്തിയും നിലനിറുത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ അജിത് ഡോവലിൻറെ വസതിയിൽ ചേർന്ന യോഗം നാലുമണിക്കൂറോളം നീണ്ടു.