ayodhya-

ന്യൂഡൽഹി:അയോദ്ധ്യയിൽ പള്ളി നിർമ്മിക്കാനായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് ചർച്ചചെയ്യാൻ സുന്നി സെൻട്രൽ വഖഫ് ബോർഡ് നവംബ‌ർ 26ന് യോഗം ചേരും. ഭൂമി ഏറ്റെടുക്കുന്നതിൽ വിവിധ അഭിപ്രായങ്ങളുയർന്നിട്ടുണ്ടെന്ന് വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു. വഖബ് ബോർഡിന്റെ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നേരത്തെ നവംബർ 13നാണ് യോഗം തീരുമാനിച്ചിരുന്നത്. ഇത് മാറ്റിവയ്ക്കുകയായിരുന്നു. ബാബ്‌റി പള്ളി പണിയാനായി ഭൂമി ഏറ്റെടുക്കരുതെന്ന് ചിലർ ഉപദേശിക്കുന്നുണ്ട്. ചിലർ ഭൂമിയേറ്റെടുത്ത് അവിടെ പള്ളിയും വിദ്യാഭ്യാസ സ്ഥാപനവും തുടങ്ങണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. എന്തായാലും സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. വിധിക്കെതിരെ റിവ്യൂ ഹർജിയോ തിരുത്തൽ ഹർജിയോ നൽകാനില്ലെന്നും അദ്ദേഹം അറിയിച്ചു.