ayodhy

ന്യൂഡൽഹി: അയോദ്ധ്യ വിധി പറഞ്ഞ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടക്കമുള്ള അഞ്ച് ജഡ്ജിമാരുടെയും സുരക്ഷ ശക്തമാക്കി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ. ജഡ്ജിമാരുടെ വസതിയിലാണ് അധിക സേനയെ നിയോഗിച്ചത് . വസതിയിലേക്കുള്ള റോഡിൽ കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചു. സായുധരായ സേനാംഗങ്ങൾ ജഡ്ജിമാരുടെ വാഹനത്തെ അനുഗമിക്കും. മുൻകരുതൽ നടപടിയെന്ന നിലയിലാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്നും ഭീഷണിയൊന്നുമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.