ന്യൂഡൽഹി: അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽനിന്നുള്ള ഏഴ് ഭീകരർ നേപ്പാൾ അതിർത്തിവഴി ഉത്തർപ്രദേശിലേക്ക് കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്.
അയോദ്ധ്യ, ഫൈസാബാദ്, ഗോരഖ്പൂർ എന്നിവിടങ്ങളിൽ ഇവർ ഒളിച്ചിരിക്കുകയാണെന്നും
റിപ്പോർട്ടിൽ പറയുന്നു. അതേസമയം കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് യു.പി ഡി.ജി.പി ഒ ബപി സിംഗ് പറഞ്ഞു.അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ശക്തമായ സുരക്ഷയാണ് യു.പിയിലുള്ളത്. അയോദ്ധ്യയിൽ മാത്രം 4000 കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.