food-price

ന്യൂഡൽഹി:ട്രെയ്നിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് വില വർദ്ധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. കാറ്ററിംഗ് താരിഫ് നിരക്കിൽ വർദ്ധനവുണ്ടായതിനെത്തുടർന്നാണ് രാജധനി, ശതാബ്ദി, തുരന്തോ മെയിൽ ആൻഡ് എക്സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണത്തിന് വില വ‌ർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. കൃത്യമായ നിരക്ക് 15 ദിവസത്തിനുള്ളിൽ റെയിൽവേ സൈറ്റിൽ പ്രസിദ്ധീരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതത് സംസ്ഥാനങ്ങളിൽ കിട്ടുന്ന നാടൻ ഭക്ഷണങ്ങളും സ്കാക് ഇനത്തിൽ മെനുവിൽ ഉൾപ്പെടുത്താൻ തീരുമാനമായി.350 ഗ്രാമിന് 50 രൂപയാകും ഈടാക്കുക.

പുതിയ നിരക്കുകൾ

ചായ -35 മുതൽ 41 വരെ

പ്രഭാത ഭക്ഷണം -140 മുതൽ 147 വരെ

ഉച്ചഭക്ഷണം / രാത്രിഭക്ഷണം - 245 മുതൽ 260 വരെ

ചായ - 20 മുതൽ 25 വരെ

പ്രഭാത ഭക്ഷണം -105 മുതൽ 113 വരെ

ഉച്ചഭക്ഷണം / രാത്രിഭക്ഷണം - 185 മുതൽ 195 വരെ