pinaryi

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത കോഴിക്കോട്ടെ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിമർശനം. യു.എ.പി.എ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പി.ബി വിലയിരുത്തി. പൊലീസാണ്‌ കേസെടുത്തതെന്നും സർക്കാരിന്‌ അതിൽ പങ്കില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തെങ്കിലും നേതാക്കൾ അംഗീകരിച്ചില്ല. സർക്കാരായാലും പൊലീസായാലും യു.എ.പി.എ തിരുത്തണമെന്ന് നി‌ർദ്ദേശിച്ചു. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ യു.എ.പി.എ ഒഴിവാക്കാനുള്ള ഇടപെടൽ നടത്താനാണ് നിർദ്ദേശം. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ യു.എ.പി.എ കൊണ്ടുവന്നത് മുതൽ ഇത് കരിനിയമമെന്നതാണ് പാർട്ടി നിലപാട്. ഈ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് സർക്കാർ യു.എ.പി.എ ചുമത്തിയതെന്നും ചൂണ്ടിക്കാട്ടി. ശബരിമല വിധിയിൽ വ്യക്തക്കുറവുണ്ടെന്ന നിലപാടാണ് പി.ബി യോഗത്തിലും ഉയർന്നത്.