aadhar
aadhar

ന്യൂഡൽഹി : തിരക്ക് വർദ്ധിച്ചതിനാൽ ആധാർ സേവാ കേന്ദ്രങ്ങൾ ഇനി എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നേരത്തേ ചൊവാഴ്ചകളിൽ സേവാ കേന്ദ്രങ്ങൾക്ക് അവധിയായിരുന്നു.

യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

പുതിയ ആധാറിനായി അപേക്ഷിക്കുന്നതൊഴികെ, പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി, ജനനത്തീയതി തുടങ്ങിയവ നൽകുന്നതിനോ മാറ്റുന്നതിനോ സേവാ കേന്ദ്രങ്ങളെ സമീപിക്കാം. ഫോട്ടോയും ബയോമെട്രിക് ഡേറ്റയും പുതുക്കുന്നതിനും സൗകര്യമുണ്ട്.

പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്താണ് സേവനങ്ങൾക്കായി കേന്ദ്രങ്ങളെ സമീപിക്കേണ്ടത്.