ന്യൂഡൽഹി: ആഗസ്‌റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ഏഴ് വിദേശ പര്യടന പരിപാടികളിലായി 9 രാജ്യങ്ങളിൽ പോയെന്ന് ലോക്‌സഭയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയ കണക്കുകൾ പറയുന്നു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി,പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവരുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് വിവിധ എം.പിമാരുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് മറുപടി നൽകിയത്. നാലു മാസത്തിനിടെ പ്രധാനമന്ത്രി ഭൂട്ടാൻ, ഫ്രാൻസ്, യു.എ.ഇ, ബഹ്‌റൈൻ, റഷ്യ, യു.എസ്.എ, സൗദി അറേബ്യ, തായ്‌ലാന്റ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിച്ചത്.
നരേന്ദ്ര മോദി: 9
രാംനാഥ് കോവിന്ദ് : 7
വെങ്കയ്യ നായിഡു :6
എസ്. ജയശങ്കർ: 16
വി.മുരളീധരൻ: 16
നാലുമാസത്തിനിടെ ഇന്ത്യയിലെത്തിയവർ
ജർമ്മൻ ചാൻസലർ ആഞ്ജല മർക്കൽ, ചൈനീസ് പ്രസിഡന്റ് സീ ജൻപിൻ എന്നിവരടക്കം 14 വിദേശ നേതാക്കൾ