ന്യൂഡൽഹി: വർദ്ധിപ്പിച്ച ഹോസ്റ്റൽ ഫീസ് അടക്കം പുനരപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എൻ.യു. വിദ്യാർത്ഥികൾ ഇരുപത് ദിവസത്തിലേറെയായി നടത്തുന്ന പ്രതിഷേധം ചർച്ചചെയ്‌ത് പരിഹരിക്കുന്നതിനായി നിയോഗിച്ച് മൂന്നംഗ ഉന്നതാധികാര സമിതി വിദ്യാർത്ഥികളുമായി കൂടികാഴ്ച നടത്തി. ശാസ്ത്രിഭവനിൽ മാനവവിഭാവശേഷി മന്ത്രാലയത്തിൻ്റെ ഓഫീസിലാണ് സർവകലാശാല യൂണിയൻ ചെയർപേഴ്സൻ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികൾ ഉന്നതാധികാര സമിതിയെ കണ്ടത്.
സമിതി അംഗങ്ങളായ മുൻ യു.ജി.സി. വൈസ്. ചെയർമാൻ പ്രൊഫ.വി. എസ്. ചൗഹാൻ, എ.ഐ.സി.ടി.ഇ. ചെയർമാൻ ഷഹസ്രബുധെ ചൗഹാൻ, യു.ജി.സി. സ്രെക്രട്ടറി പ്രൊഫ.രജ്‌നീഷ് ജെയിൻ എന്നിവരാണ് സർക്കാരിൻറെ ഭാഗത്ത് നിന്ന് ചർച്ചയുടെ ഭാഗമായത്. ലാത്തിചാർജ് അടക്കം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ സമിതി മുൻപാകതെ ബോധിപ്പിച്ചു. വെള്ളിയാഴ്ച ജെ.എൻ.യു. ക്യാമ്പസിൽ ഒരു ചർച്ചകൂടി ഉന്നതാധികാര സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ആ ചർച്ചയ്‌ക്ക് ശേഷം സമിതി റിപ്പോർട്ട് സമർപ്പിച്ചശേഷമാകും നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.