bpcl-

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷനിൽ (ബി.പി.സി.എൽ) കേന്ദ്രസർക്കാരിനുള്ള 53.29 ശതമാനം ഓഹരികൾ വിൽക്കാനും മാനേജ്‌മെന്റ് നിയന്ത്രണം കൈമാറാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സഭാ യോഗം അനുമതി നൽകി. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, നോർത്ത് ഈസ്‌റ്റേൺ പവർ കോർപറേഷൻ ഓഫ് ഇന്ത്യ, ടി.എച്ച്.ഡി.സി ഇന്ത്യ തുടങ്ങിയ കമ്പനികളുടെയും ഓഹരി വിൽക്കാനും മാനേജ്‌മെന്റ് നിയന്ത്രണം കൈമാറാനും അനുമതി നൽകി.

സർക്കാർ ഓഹരി വിൽക്കുന്നതോടെ ബി.പി.സി.എല്ലിന്റെ പ്രധാന ശാഖയും കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നുമായ കൊച്ചി റിഫൈനറി അന്യമാകുന്ന സാഹചര്യമുണ്ടാകും.

കൊച്ചി റിഫൈനറിക്ക് പെട്രോകെമി​ക്കൽ കോംപ്ളക്സ് നി​ർമ്മി​ക്കാൻ എഫ്.എ.സി​.ടി​യുടെ 170 ഏക്കർ ഭൂമി​ നൽകി​യി​രുന്നു. സ്വകാര്യവത്കരണത്തിനെതിരെ വി​വി​ധ സംഘടനകൾ രംഗത്തുണ്ട്. വൻ തുക മുടക്കി ബി.പി.സി.എല്ലിന്റെ ഓഹരി ആരു വാങ്ങുമെന്നത് കേന്ദ്രസർക്കാരിന് വെല്ലുവിളിയാണ്.

ബി​.പി​.സി​.എൽ

മുംബയി​ൽ നാലും കേരളത്തിൽ കൊച്ചി, മദ്ധ്യപ്രദേശി​ൽ ബി​നാ, അസമി​ൽ നുമാലി​ഗഡ് എന്നി​വി​ടങ്ങളി​ലും റി​ഫൈനറി​കൾ. മൊത്തം 38.3 ദശലക്ഷം ടൺ​ ക്രൂഡ് ഓയി​ൽ സംസ്‌കരണ ശേഷി​.

15,078 പെട്രോൾ പമ്പുകളും 6,004 എൽ.പി​.ജി​ വി​തരണ ഏജൻസി​കളും