telecom-companies

ന്യൂഡൽഹി: സ്‌പെക്‌ട്രം ലേലത്തുക ഇനത്തിൽ ടെലികോം കമ്പനികൾ നൽകാനുള്ള കുടിശ്ശിക തിരിച്ചടവിന് സാവകാശം നൽകാൻ കേന്ദ്രമന്ത്രി സഭായോഗത്തിന്റെ അനുമതി. 2020-21, 2021-22 വർഷത്തെ കുടിശ്ശിക അടയ്‌ക്കാനാണ് സാവകാശം. കുടിശ്ശിക തുക ബാക്കിയുള്ള ഇൻസ്റ്റാൾമെന്റുകളിൽ തുല്ല്യമായി വീതിച്ച് അടയ്‌ക്കണം. ഇതിന് കൂടുതൽ സമയം നൽകില്ല. ലേല സമയത്ത് നിശ്‌ചയിച്ച പലിശ നിരക്ക് ഈടാക്കും. എയർടെൽ, ഐഡിയ, ജിയോ കമ്പനികൾ ലേലതുക ഇനത്തിൽ 42,000 കോടിരൂപയാണ് കുടിശ്ശിക വരുത്തിയത്. വിലക്കയറ്റവും ക്ഷാമവും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് 1.2 ലക്ഷം മെട്രിക് ടൺ സവാള ഇറക്കുമതി ചെയ്യാനും യോഗം അനുമതി നൽകി.