ന്യൂഡൽഹി: മത്സ്യത്തൊഴിലാളി ക്ഷേമത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി ലോക്‌സഭയിൽ ശൂന്യവേളയിൽ സംസാരിക്കവെ ആവശ്യപ്പെട്ടു. കടൽക്ഷോഭ ബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാനങ്ങളെ കേന്ദ്രം പ്രത്യേക ധനസഹായം നൽകി സഹായിക്കണം.കാലാവസ്ഥാ വ്യതിയാനം കടലിലെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചത് മൂലം മൽസ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞു.കടൽക്ഷോഭവും പ്രകൃതി ദുരന്തങ്ങളും മത്സ്യത്തൊഴിലാളികളുടെ ജീവിതം നരക തുല്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.