damn

ന്യൂഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളോട് ചേർന്നുള്ള കേന്ദ്രഭരണപ്രദേശങ്ങളായ ദാമൻ ദിയു, ദാദ്ര നഗർഹവേലിയും ലയിപ്പിച്ച് ഒറ്റ കേന്ദ്രഭരണപ്രദേശമാക്കി മാറ്റും. ചെറിയ കേന്ദ്രഭരണപ്രദേശങ്ങളായ ഇവയുടെ ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് മോദിസർക്കാരിന്റെ തീരുമാനം.

ഇതിനായുള്ള ദി ദാദ്ര ആൻഡ് നഗർഹവേലി ആൻഡ് ദാമൻ ആൻഡ് ദിയു ( മെർജർ ഒഫ് യൂണിയൻ ടെറിറ്ററീസ്) ബിൽ 2019 പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്ന്‌ പാർലമെന്ററികാര്യ സഹമന്ത്രിമാരായ അർജുൻ മെഹ്‌വാളും വി.മുരളീധരനും അറിയിച്ചു. അടുത്തിടെയാണ് കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയത്.

ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച്‌ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നിയമം പ്രാബല്യത്തിൽ വന്ന്‌ ആഴ്ചകൾ പിന്നിടവെയാണ് പുതിയ തീരുമാനം. 35 കിലോമീറ്റർ ദൂരത്തിനിടയിലുള്ള ഈ രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾക്കും ഒരു അഡ്മിനിസ്ട്രേറ്ററാണുള്ളത്. നിലവിൽ പ്രഫുൽ കോദാഭായ് പട്ടേൽ ആണ് അഡ്മിനിസ്ട്രേറ്റർ. രണ്ടുപ്രദേശങ്ങളും പോർച്ചുഗീസ് കോളനികളായിരുന്നു.

# ദാമൻ ആൻഡ് ദിയു

ഗുജറാത്ത് തീരത്തോട് ചേർന്ന ദാമൻ എന്ന പ്രദേശവും ദിയു എന്ന ദ്വീപും ചേർന്ന ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശം നിലവിൽ വന്നത് - 1987 മേയ് 30

1961ൽ പോർച്ചുഗീസിൽ നിന്ന് സ്വതന്ത്രമായ ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശമായിരുന്ന

ഗോവയുടെ ഭാഗമായിരുന്നു.

ഗോവ സംസ്ഥാനമായതോടെ ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശമായി.

112 കി.മി പ്രദേശം

ജനസംഖ്യ - 242,911 (2011 സെൻസസ് പ്രകാരം)

# ദാദ്ര നഗർ ഹവേലി

മഹാരാഷ്ട്രയോടും ഗുജറാത്തിനോടും ചേർന്ന നഗർഹവേലിയും ഗുജറാത്തിലുള്ള ദാദ്ര‌യും ചേർന്നതാണ് ദാദ്ര ആൻഡ് നഗർഹവേലി കേന്ദ്രഭരണപ്രദേശം

1954 - പോർച്ചുഗീസിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു

1961ആഗസ്റ്റ് 11- ഇന്ത്യൻ യൂണയിന്റെ ഭാഗമായി

491 ചതുരശ്ര കി.മി വിസ്തൃതി

ജനസംഖ്യ - 343,709